പയ്യന്നൂർ: പാണപ്പുഴ . പാണപ്പുഴയിലെ രാജീവ്ഗാന്ധി മന്ദിരമാണ് കഴിഞ്ഞ ദിവസം രാത്രി കരിയില്‍ ഒഴിച്ച് വികൃതമാക്കുകയും തീവെക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കൊടികള്‍ നശിപ്പിക്കുകയും ചെയ്തു. പ്രാദേശിക സി.പി.എം നേതൃത്വത്തിെൻറ അറിവോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയതാണ് അക്രമമെന്ന് ആരോപിച്ച് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പരിയാരം സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പാണപ്പുഴയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും. ഡെൻറല്‍ കോളജ് ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് പരിയാരം: പരിയാരം ഡെൻറല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ശമ്പള തുല്യത അനുവദിക്കുക, അന്യായമായി തടഞ്ഞുവെച്ച അര്‍ഹതപ്പെട്ട ശമ്പളം അനുവദിക്കുക, ഡെൻറല്‍ കോളജിനോട് അധികൃതര്‍ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കുക, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ 25ന് ഏകദിന പണിമുടക്ക് നടത്താനാണ് ഡെൻറല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മാനേജ്മെൻറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.