കണ്ണൂർ: കൈകളോ വിരലോ മുറിഞ്ഞുവീണെന്ന് കരുതി ഒഴിവാക്കരുത്. റോഡിലും വ്യവസായകേന്ദ്രങ്ങളിലും മാത്രമല്ല, വീട്ടകങ്ങളിലെ അപകടങ്ങളും കൈക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിക്കുകയാണെന്ന് ചെെന്നെ അപ്പോേളാ ആശുപത്രി ഹാൻഡ് കെയർ വിഭാഗത്തിലെ പ്ലാസ്റ്റിക്, ഹാൻഡ് ആൻഡ് മൈക്രോ വാസ്കുലാർ സർജൻ ഡോ. ശബരി ഗിരീഷ്. ഇവ കൂട്ടിച്ചേർക്കൽ എളുപ്പത്തിൽ നടക്കും. വിരലുകൾക്കുണ്ടാകുന്ന അപകടങ്ങളിൽ 80 ശതമാനവും തുന്നിച്ചേർക്കാമെന്നും ഡോ. ശബരി ഗിരീഷ് പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊള്ളലേൽക്കലും ഗ്രൈൻഡറിൽ പെട്ടുപോകലുമൊക്കെയാണ് വീട്ടകങ്ങളിൽ കൈകൾക്ക് പരിക്കേൽപിക്കാൻ സാധ്യതയുള്ള അപകടങ്ങൾ. ആദ്യ കുറച്ചുമണിക്കൂറുകൾ അപകടത്തിനുശേഷം ഏറെ പ്രധാനപ്പെട്ടതാണ്. പരിക്കേറ്റയാളെ എത്രവേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നു എന്നതിലാണ് കൈകളുടെ ചികിത്സയിലെ വിജയം ആശ്രയിച്ചിരിക്കുന്നത്. പേശികളുള്ള സ്ഥലമാണെങ്കിൽ ആറു മുതൽ എട്ടു മണിക്കൂർവരെ സമയത്തിനുള്ളിൽ കൂട്ടിയോജിപ്പിക്കാം. വിരലുകൾ 12 മണിക്കൂർവരെ വൈകിയാലും കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞ കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടം സംഭവിച്ചാൽ ഇവ ശ്രദ്ധിക്കാം --------------------------------------------- കൈകൾക്ക് അപകടം സംഭവിച്ചാൽ പരിക്കേറ്റഭാഗം ഉടൻതന്നെ അണുവിമുക്തമായ വെള്ളമുപയോഗിച്ച് വൃത്തിയാക്കണം. അതുപോലെ അണുവിമുക്തമാക്കപ്പെട്ട നേർത്ത തുണികൊണ്ട് പൊതിയണം. ഒരു കാരണവശാലും മുറിവിലേക്ക് പഞ്ഞി നേരിട്ട് ഉപയോഗിക്കരുത്. പഞ്ഞിയിലെ തരികൾ മുറിവിൽ ഒട്ടിപ്പിടിച്ചാൽ പിന്നീട് മുറിവ് ഉണങ്ങുന്നതിനെ അത് സാരമായി ബാധിക്കും. ഞരമ്പുകൾ മുറിഞ്ഞാൽ അധിക രക്തസ്രാവമുണ്ടാകും. അത് കുറയുന്നതിന് കൈകൾ തലക്കുമുകളിൽ ഉയർത്തിപ്പിടിക്കാം. കംപ്രഷൻ ബാൻഡേജ് ഉപയോഗിക്കുന്നതാണ് മെറ്റാരു എളുപ്പവഴി. പൊള്ളലുണ്ടായാൽ പരിക്കിൽ തണുത്ത വെള്ളമൊഴിക്കലാണ് പ്രഥമശുശ്രൂഷ. ആയുധങ്ങൾകൊണ്ട് വിരലുകളോ മേറ്റാ അറ്റുേപാവുകയാണെങ്കിൽ ഉടനെ അറ്റുപോയ ഭാഗമെടുത്ത് വൃത്തിയാക്കി പോളിത്തീൻ കവറിൽ ഇട്ട് അടക്കുക. ഇൗ കവർ െഎസ് നിറഞ്ഞ പെട്ടിയിലോ ഫ്രീസറിലോ സൂക്ഷിച്ച് ഉടൻ ആശുപത്രിയിലെത്തിക്കണം. അറ്റുപോയഭാഗത്ത് നേരിട്ട് െഎസ് തൊടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.