കണ്ണൂര്‍: ചെറുതുരുത്തി കഥകളി സ്കൂളിെൻറയും കൂത്തുപറമ്പ് മലയാള കലാനിലയത്തിെൻറയും ആഭിമുഖ്യത്തില്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ രണ്ടാമത് ദേശീയ കഥകളിമഹോത്സവം സംഘടിപ്പിക്കുന്നു. മഹോത്സവത്തിെൻറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നാലിന് വിളംബര ഘോഷയാത്ര നടക്കും. കോട്ടയം തമ്പുരാെൻറ കോവിലകത്തുനിന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്ക് ദീപശിഖാപ്രയാണം നടത്തും. ആറിന് മിഴാവ് മേളം. ശനിയാഴ്ച രാവിലെ 10ന് കഥകളി കോപ്പുകളുടെ പ്രദര്‍ശനം, കഥകളി ഫോട്ടോ പ്രദര്‍ശനം എന്നിവയുണ്ടാകും. സ്വാഗതസംഘം ചെയര്‍മാന്‍ അജിത് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. 10.30ന് കഥകളി-കളരിയും അരങ്ങും, 11ന് കോട്ടയം കഥകളുടെ ആലാപനം, ഉച്ചക്ക് രണ്ടിന് ചൊല്ലിയാട്ടം--കിർമീരവധം എന്നിവയുണ്ടാകും. വൈകീട്ട് നാലിന് സാംസ്‌കാരിക സമ്മേളനം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. തുടർന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രചരിത്രം- ഐതിഹ്യം പുസ്തകപ്രകാശനം നടക്കും. വൈകീട്ട് അഞ്ചരക്ക് കല്യാണസൗഗന്ധികം- കഥകളി അരങ്ങേറും. ഞായറാഴ്ച രാവിലെ 10ന് കേളി, 10.30ന് കോട്ടയം കഥകളിലെ രംഗഭാഷ, ഉച്ചക്ക് രണ്ടിന് ചൊല്ലിയാട്ടം കാലകേയവധം എന്നിവ നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കെ.എം. ശിവകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചരക്ക് ബകവധം കഥകളി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കലാമണ്ഡലം മഹേന്ദ്രന്‍, സ്വാഗതസംഘം ചെയർമാൻ അജിത്ത് പറമ്പത്ത്, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, അരുണ്‍ജിത്ത് പഴശ്ശി, ടി. ജിഷ്ണു എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.