അക്രമത്തിന് അന്ത്യം കുറിച്ചാൽ വികസന കാര്യത്തിൽ സംവാദമാകാം –കുമ്മനം തിരുവനന്തപുരം: അക്രമത്തിെൻറയും സംഘര്ഷത്തിെൻറയും അന്തരീക്ഷത്തിന് അന്ത്യം കുറിച്ചാൽ വികസന കാര്യത്തിൽ സംവാദമാകാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. വിവാദങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ് ഇന്ന് കേരളത്തിലെ അന്തരീക്ഷം. ആത്മാര്‍ഥവും ആരോഗ്യകരവുമായ സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവുന്നതെങ്കിൽ സ്വാഗതാര്‍ഹമാണെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കക്ഷിയില്‍നിന്ന് എത്രമാത്രം സഹകരണം ഉണ്ടാവും എന്നതാണ് കാതലായ ചോദ്യം. കേരളം ഒരു വികസന പ്രതിസന്ധി നേരിടുന്നു എന്നുള്ള വസ്തുത കഴിഞ്ഞ ഏതാനും ദശകങ്ങളായി സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും പ്രത്യക്ഷമായും പരോക്ഷമായും പല അവസരങ്ങളില്‍ സമ്മതിച്ചതാണ്. പ്രതിസന്ധിക്ക് പരിഹാരമായി പലപ്പോഴും സംസ്ഥാനം ഉറ്റുനോക്കുന്നത് കേന്ദ്ര നേതൃത്വത്തെയാണ്. സാമ്പത്തിക കെടുകാര്യസ്ഥതയും കര്‍ശന തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സംസ്ഥാന സര്‍ക്കാറിെൻറ ഇച്ഛാശക്തിയില്ലായ്മയുമാണ് കേരളത്തിെൻറ സാമ്പത്തിക ദുരവസ്ഥക്ക് കാരണം. സംസ്ഥാനം 1.6 ലക്ഷം കോടി രൂപയുടെ കടക്കെണിയില്‍ വീഴുകയും വികസന സ്തംഭനം ഉണ്ടാവുകയും ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തിെൻറ വിശ്വാസ്യത വീണ്ടെടുക്കാനും കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുമുള്ള സത്വര നടപടികളാണ് അടിയന്തരമായി ഉണ്ടാവേണ്ടതെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.