പകൽസമയത്തും കാട്ടാനശല്യം; നിസ്സഹായരായി കർഷകർ

കേളകം: അടക്കാത്തോട് മേഖലയിൽ കാർഷികവിളകൾ നശിപ്പിച്ചുകൊണ്ടുള്ള കാട്ടാനകളുടെ വിളയാട്ടത്തിൽ പ്രദേശവാസികൾ പൊറുതിമുട്ടുന്നു. വാളുമുക്ക്, കരിയാകപ്പ് മേഖലകളിൽ കാട്ടാനയാക്രമണം തുടരുന്നതിനിടെയാണ് പകൽസമയത്തും ജനവാസകേന്ദ്രത്തിൽ ആനകൾ ൈസ്വര്യവിഹാരം നടത്തുന്നത്. രാത്രികാലങ്ങളിൽ ആനമതിൽ ഇല്ലാത്ത ഭാഗങ്ങളിലൂടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന ഇവ വിളകൾ നശിപ്പിച്ചതിന് ശേഷം തിരികെ കാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. എന്നാൽ, ഇന്നലെ വാളുമുക്ക്-ചീങ്കണ്ണി പുഴയുടെ സമീപത്തായി പുഴക്കരയിൽ പകൽ സമയത്തും മണിക്കൂറുകളോം െചലവഴിച്ചശേഷമാണ് ആന കാട്ടിലേക്ക് മാടങ്ങിയത്. കാടിനോട് ചേർന്നാണ് ആന നിലയുറപ്പിച്ചതെങ്കിലും ആദിവാസികൾ ഉൾപ്പെടെയുള്ളവർ ആനമതിൽ കടന്ന് ഈ പുഴയിൽനിന്നുമാണ് കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്യുന്നത്. പകൽസമയത്തും കാട്ടാനകൾ കാടിന് പുറത്തേക്കിറങ്ങൽ തുടങ്ങിയതോടെ ഏറെ ഭീതിയിലാണ് പ്രദേശവാസികൾ. ആനമതിൽ പൂർത്തിയായ പ്രദേശങ്ങളിൽ മതിലിനോട് ചേർന്ന കൃഷികൾ പിഴുതുനശിപ്പിക്കലും പതിവായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.