കണ്ണൂര്‍: നവംബറില്‍ തിരുവല്ലയിൽ നടക്കുന്ന നാഷനല്‍ ഫോറം ഫോര്‍ പീപിള്‍സ് റൈറ്റ്സിെൻറ 11ാമത് ദേശീയ സമ്മേളനത്തിെൻറ ഭാഗമായി കുട്ടികള്‍ക്കായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചനമത്സരം സംഘടിപ്പിക്കും. നഴ്‌സറി, എൽ.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായാണ് മത്സരം. ഒക്ടോബർ 22ന് രാവിലെ കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താൽപര്യമുള്ളവർ 9961242301, 9400431705 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡൻറ് പ്രദീപന്‍ മാലോത്ത്, യൂത്ത് വിങ് ജില്ല പ്രസിഡൻറ് പി.ജി. ശ്രീജിത്ത്, കൃഷ്ണന്‍ നെല്ലൂർ, കെ.പി. നദീർ, അഗസ്ത്യ ദേവി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.