ഉരുവച്ചാൽ: കാഞ്ഞിലേരിയിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിൽ ഒരുക്കിയ നെൽകൃഷിയിൽ നൂറുമേനി. വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്ന 10 ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്നാണ് നെൽകൃഷി ചെയ്തത്. പൊലീസ്, ആരോഗ്യം, തദ്ദേശം, റവന്യൂ, വിദ്യാഭ്യാസം, ഭക്ഷ്യം എന്നീ സർക്കാർ വകുപ്പുകളിലും ബാങ്കുകളിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന കൂട്ടായ്മയാണ് കൃഷിക്കിറങ്ങിയത്. മിക്കവരും സഹപാഠികളുമാണ്. പ്രണവം സെൻറർ ഫോർ ഹ്യൂെമൻ റിസോഴ്സ് െഡവലപ്മെൻറ് എന്നപേരിൽ കൂട്ടായ്മ രൂപവത്കരിച്ചാണ് പ്രവർത്തനം. കാഞ്ഞിലേരിയിൽ വർഷങ്ങളോളം തരിശായിക്കിടന്ന ഒന്നര ഏക്കറിലാണ് കൃഷി ചെയ്തത്. പരീക്ഷണാർഥം നടത്തിയ നെൽകൃഷി വിജയമായതിെൻറ സന്തോഷത്തിലാണിവർ. കൊയ്ത്തുത്സവം മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ. സുധീഷ്, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.