ആലക്കോട്: സാഹിത്യത്തെ അടുത്തറിയുന്നതിനായി ആരംഭിച്ച കേരളത്തിലെ ആദ്യ അനൗപചാരിക സാഹിത്യപാഠശാല ആലക്കോട് വ്യാപാരഭവനിൽ സമാപിച്ചു. അനൗപചാരിക സാഹിത്യപാഠശാലകളെ സാഹിത്യ അക്കാദമികൾ ഗൗരവത്തോടെ വീക്ഷിച്ച് അക്കാദമിയുടെ നേതൃത്വത്തിലുള്ള കോഴ്സുകളാക്കി മാറ്റണമെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.പി. രാമചന്ദ്രൻ പറഞ്ഞു. ആലക്കോട് സർഗവേദിയുടെയും റീഡേഴ്സ് ഫോറത്തിെൻറയും ആഭിമുഖ്യത്തിലാണ് സാഹിത്യപാഠശാല സംഘടിപ്പിച്ചത്. സർഗവേദി പ്രസിഡൻറ് എ.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. മാധവൻ പുറച്ചേരി, രമേശൻ ബ്ലാത്തൂർ, വിനോയി തോമസ്, എ.വി. പവിത്രൻ, കെ.വി. സിദ്ധു, ഷുക്കൂർ പെടയങ്ങോട്, എം.വി. രാജേഷ്, സക്കറിയാസ് കുളമാംകുഴി, ടോമി ജോസഫ്, ആൽബിൻ ജോസഫ്, പി.സി. സരോജിനി, കെ. സുരേഷ്കുമാർ, റീഗ ബാബു, മോഹൻ അളോറ, ബെന്നി കുറ്റിവേലിൽ, എ.ആർ. പ്രദീപ് എന്നിവർ സംസാരിച്ചു. പാഠശാല അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എൻ. ശശിധരൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.