രചനാശിൽപശാല

തലശ്ശേരി: സൗത്ത് ഉപജില്ലയിലെ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 400ഒാളം വിദ്യാർഥികളെ പെങ്കടുപ്പിച്ച് വിദ്യാരംഗം കലാസാഹിത്യവേദി കൊടുവള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ രചനാശിൽപശാല സംഘടിപ്പിച്ചു. കഥാകാരി പ്രേമജ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി.പി. സനകൻ, എ.പി. സുധ, എം.കെ. വസന്തൻ, കെ. അനീഷ്, കൽപന, പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.കെ. പ്രകാശൻ സ്വാഗതവും സി.എച്ച്. സിദ്ദീഖ് നന്ദിയും പറഞ്ഞു. കഥ, കവിത, ചിത്രരചന, അഭിനയം, നാടൻപാട്ട്, കാവ്യാലാപനം എന്നിങ്ങനെ ആറ് മേഖലകളിലായി നടന്ന ശിൽപശാലക്ക് പ്രേമജ ഹരീന്ദ്രൻ, ഭാസ്കരൻ തിക്കോടി, സ്മിത പന്ന്യൻ, ദാമോദരൻ മാസ്റ്റർ, ഉദയൻ കണ്ടങ്കുഴി, രാജേന്ദ്രൻ തായാട്ട് എന്നിവർ നേതൃത്വം നൽകി. ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഭാഷയും പ്രാദേശിക ഭേദവും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.