20 ലക്ഷത്തി​െൻറ അസാധു നോട്ടുമായി നാലുപേർ അറസ്​റ്റിൽ

കണ്ണൂർ: 20 ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായി നാലുപേർ അറസ്റ്റിൽ. രഹസ്യവിവരത്തെത്തുടർന്ന് കാറിനെ പിന്തുടർന്നെത്തിയ പൊലീസ് സംഘം കതിരൂർ ആറാംമൈലിലെ വീട്ടിൽനിന്ന് അസാധു നോട്ടുകൾ കൈമാറുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. അസാധുവാക്കിയ ഒരുകോടി രൂപയുടെ കറൻസിക്ക് 20 ലക്ഷം രൂപയാണ് കരാറുറപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിരോധിച്ച 1000, 500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എടക്കാട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാർ നിർത്താതെ പോവുകയായിരുന്നു. കാറിനെ രഹസ്യമായി പിന്തുടർന്ന പൊലീസ് ആറാംമൈലിൽവെച്ച് നോട്ടുകൾ കൈമാറുന്നതിനിടെ സംഘത്തെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ ആറാംമൈലിലെ അയൂബ് റഷീദ് (54), ശങ്കരനെല്ലൂരിലെ കെ.പി. റസാഖ് (31), മൗവേരിയിലെ ഫൈസൽ (36), ചൊക്ലിയിലെ പി.പി. അജേഷ് (39) എന്നിവരാണ് പിടിയിലായത്. നാലുപേർ ഓടിരക്ഷപ്പെട്ടു. സ്ഥലത്ത് രണ്ട് വാഹനങ്ങളിലും ആളുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടതോടെ ഇവരും രക്ഷപ്പെട്ടു. വാഹനത്തിൽ പണമുണ്ടായിരുന്നതായി സംശയമുണ്ട്. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അയൂബ് റഷീദി​െൻറ വീട്ടിൽവെച്ചായിരുന്നു പണക്കൈമാറ്റം. സിറ്റി സി.െഎ കെ.വി. പ്രമോദ്, എടക്കാട് എസ്.െഎ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.