കണ്ണൂർ: ഡിസ്കസ്ത്രോ മത്സരത്തിനിടെ മത്സരാർഥി വിട്ട ഡിസ്ക് വഴിതെറ്റി വീണത് മറ്റൊരു കായിക താരത്തിെൻറ നട്ടെല്ലിൽ. ട്രിപ്പിൾ ജംപിൽ പങ്കെടുക്കാനിറങ്ങിനിന്ന അഴീക്കോട് എച്ച്.എസ്.എസ് അഴീക്കോടിലെ 10ാം ക്ലാസ് വിദ്യാർഥി സി.വി. വൈഷ്ണവിനാണ് ഡിസ്ക് നട്ടെല്ലിൽ പതിച്ച് പരിക്കേറ്റത്. ഉച്ചഭക്ഷണത്തിനുമുേമ്പ നടന്ന മത്സരങ്ങൾക്കിടെയാണ് വൈഷ്ണവിെൻറ സ്വപ്നം തകർത്ത് ഡിസ്ക് പതിച്ചത്. ട്രിപ്പിൾ ജംപിൽ പങ്കെടുത്ത് ഒന്നാമനാകാമായിരുന്നുവെന്ന പ്രതീക്ഷയുണ്ടായിരുന്നു വൈഷ്ണവിന്. മത്സരത്തിന് തയാറാവുന്നതിനിടെയാണ് തൊട്ടടുത്ത് നടക്കുന്ന ഡിസ്കസ് േത്രാ മത്സരത്തിൽനിന്ന് പറന്ന ഡിസ്ക് വൈഷ്ണവിെൻറ പുറത്ത് നട്ടെല്ലിെൻറ ഭാഗത്ത് പതിച്ചത്. വേദന കൊണ്ട് പുളഞ്ഞ കായിക താരത്തെ മറ്റ് മത്സരാർഥികൾ താങ്ങിയെടുത്ത് ഗ്രൗണ്ടിലെ മെഡിക്കൽ സെൻററിലെത്തിക്കുകയായിരുന്നു. ഇവിടെ ഡോക്ടർ സേവനമില്ലാത്തതിനാൽ ചുമതലയുള്ള ജീവനക്കാർ വൈഷ്ണവിെൻറ പരിക്കേറ്റ ഭാഗത്ത് മരുന്ന് െവച്ചശേഷം ആശുപത്രിയിലേക്ക് വിട്ടു. പരിക്കേറ്റ വിദ്യാർഥിക്ക് വേണ്ട പരിഗണന നൽകാൻ സംഘാടകരും തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.