തലശ്ശേരി: ധർമടത്ത് തയ്യൽകടക്ക് ബോംബേറും ഡി.വൈ.എഫ്.െഎ പ്രവർത്തകനുനേരെ ആക്രമണവും. പരിക്കേറ്റ ചിറക്കുനിയിലെ നിഖിലിനെ (23) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലയാട് ഹൈസ്കൂളിന് മുന്നിൽ വെച്ചാണ് നിഖിലിനെ മാരകായുധങ്ങളുമായി ഒരു സംഘമാളുകൾ ആക്രമിച്ചത്. പാലയാട് ഡയറ്റ്-റെയിൽവേ സ്റ്റേഷൻ റോഡിൽ സി.പി.എം പ്രവർത്തകൻ ഷൺമുഖെൻറ തയ്യൽകടക്ക് നേരെയാണ് ബോംബെറിഞ്ഞത്. ഷട്ടറിൽ തട്ടിയുണ്ടായ സ്ഫോടനത്തിൽ കടക്കുള്ളിലെ മേശക്ക് കേടുപറ്റി. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു ബോംബേറ്. സി.പി.എം പള്ളിപ്രം ബ്രാഞ്ച് ഓഫിസായ കൊള്ള്യൻ രാഘവൻ സ്മാരക മന്ദിരത്തിെൻറ മുന്നിലെ കൊടിമരവും പതാകയും നശിപ്പിച്ചു. അക്രമമുണ്ടായ പ്രദേശങ്ങൾ സി.പി.എം കണ്ണൂർ ജില്ല സെക്രേട്ടറിയറ്റംഗം കെ.കെ. നാരായണൻ, ഏരിയ സെക്രട്ടറി കെ.ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, ലോക്കൽ സെക്രട്ടറി കെ.ശശി എന്നിവർ സന്ദർശിച്ചു. ആർ.എസ്.എസ് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.