ചക്കരക്കല്ല്: പുറവൂർ വയലിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയവരെ പൊലീസ് ലാത്തിവീശി. നാലു ദിവസമായുള്ള പ്രതിഷേധം ചൊവ്വാഴ്ചയും തുടരുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസം ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലും പുറവൂർ എൽ.പി സ്കൂളിലും അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞിരുന്നു. നാട്ടുകാരുടെ ആശങ്കയകറ്റാതെയും സ്ഥലമുടമകളുടെ അനുമതിയില്ലാതെയും അധികൃതർ ഏകപക്ഷീയമായി നിർമാണപ്രവർത്തനം നടത്തിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നത് പ്രതിഷേധം രൂക്ഷമാകാൻ കാരണമായി. ചൊവ്വാഴ്ച 10ഒാടെ പ്രതിഷേധവുമായെത്തിയ പ്രദേശവാസികൾക്ക് നേരെ പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് സമരസമിതി നേതാക്കളായ അഷ്റഫ് പുറവൂർ, ആശിഖ് കാഞ്ഞിരോട്, പി.സി. അബ്ദുറസാഖ് എന്നിവർ പറഞ്ഞു. ലാത്തിച്ചാർജിൽ മൂന്നുപേർക്ക് നിസാര പരിക്കേറ്റു. ആശിഖ് കാഞ്ഞിരോട്, പി.സി. അബ്ദുറസാഖ്, സി.കെ.സി. നസീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. ഗവൺമെൻറ് ചീഫ് സെക്രട്ടറി അടക്കം മുകളിൽനിന്നുള്ളവരുടെ സമ്മർദമാണ് ഇത്തരമൊരു നടപടിക്ക് തങ്ങൾ മുതിർന്നതെന്ന് ചക്കരക്കല്ല് എസ്.െഎ പി. ബിജു പറഞ്ഞതായി സമരക്കാർ അറിയിച്ചു. എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കാൻ സർക്കാർ നിർേദശമുണ്ടെന്ന് അധികൃതർ അറിയിച്ചു. ചക്കരക്കല്ലിൽനിന്നെത്തിയ വൻ പൊലീസ് സന്നാഹത്തിെൻറ കാവലിൽ നിർമാണപ്രവർത്തനം തുടരുകയായിരുന്നു. വ്യക്തമായ വിശദീകരണം ലഭിക്കാത്തതിനാൽ തങ്ങൾ സമരവുമായി മുന്നോട്ടുപോകുമെന്നും അടിച്ചൊതുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും സമരക്കാർ പറഞ്ഞു. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. പി.സി. റസാഖ്, പി.സി. ശഫീഖ്, സി.പി. ശക്കീർ, പി.സി. അഹ്മദ്കുട്ടി, ആശിഖ് കാഞ്ഞിരോട്, സി.കെ.സി. സത്താർ, സനൽകുമാർ, പി. മുഹമ്മദലി, വി.കെ. റസാഖ് എന്നിവർ പ്രകടനത്തിന് േനതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.