മാഹി: കേന്ദ്ര ഊർജസംരക്ഷണ മന്ത്രാലയം പുതുച്ചേരിയിൽ സൗരോർജ ഉപയോഗം വ്യാപകമാക്കാനായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി മാഹിയിൽ ഊർജസംരക്ഷണ സെമിനാറും ശിൽപശാലയും നടത്തി. പുതുച്ചേരി പുനരാവർത്തക ഊർജവിഭാഗം (റീപ്) സംഘടിപ്പിച്ച ശിൽപശാലയിൽ മാഹി മേഖലയിലെ വിവിധ സർക്കാർ വകപ്പുകളിലെ മേധാവികളും ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ ഉദ്ഘാടനം ചെയ്തു. പുതുച്ചേരി െറന്യൂവബിൾ എനർജി ഏജൻസി അസോസിയേറ്റ് പ്രോജക്ട് മാനേജർ ടി. ലോഗനാഥൻ, ജെ.സി.ഐ ട്രെയിനർ പി.കെ. സഹദേവൻ, എനർജി ടെക്നോളജിസ്റ്റുകളായ ജോൺ ഡാനിയൽ, എം.വി. സുബാഷ് ബാബു എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.