സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു​ വർഷം കഠിനതടവും ലക്ഷം രൂപ പിഴയും

തലശ്ശേരി: ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പേരാവൂർ മുള്ളേരിക്കൽ അമ്പലവൻ ഹൗസിൽ ആലിയാറെയാണ് (69) ശിക്ഷിച്ചത്. പിഴയടച്ചാൽ തുക പീഡനത്തിനിരയായ കുട്ടികൾക്ക് നൽകണമെന്ന് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ശ്രീകല സുരേഷ് വിധിച്ചു. 2008 ജൂൺ അഞ്ചിന് രാവിലെ പത്തരക്കാണ് കേസിനാസ്പദമായ സംഭവം. ആടിനെ മേയ്ക്കാൻപോയ കുട്ടികളെ റബർ ടാപ്പിങ്ങിന് പോയ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.