സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സമാപിച്ചു

കണ്ണൂർ: പട്ടികജാതി-വർഗ വികസനവകുപ്പി​െൻറ ബഹുസ്വരതാധിഷ്ഠിത ഇന്ത്യൻ ദേശീയത സാമൂഹിക െഎക്യദാർഢ്യ പക്ഷാചരണം ജില്ലതല സമാപനം ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരിയിലെ സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിൽ എം.എൽ.എ ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ചെലവിട്ട് ഡിജിറ്റൽ ക്ലാസ്റൂം സ്ഥാപിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ഇതിലൂടെ തിരുവനന്തപുരം സിവിൽ സർവിസ് അക്കാദമിയിൽനിന്നുള്ള ക്ലാസുകൾ ഇവിടെ ലഭ്യമാക്കാനാവും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണമുള്ള സംസ്ഥാനത്തെ ആദ്യത്തെ സിവിൽ സർവിസ് അക്കാദമിയാണിത്. ഇവിടേക്ക് മിടുക്കരായ പട്ടികജാതി--വർഗ വിദ്യാർഥികളെ കണ്ടെത്തി എത്തിക്കാൻ പ്രമോട്ടർമാരും ജനപ്രതിനിധികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധ രചനാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പി. ശ്രീഷ്മ (പയ്യന്നൂർ കോളജ്, പയ്യന്നൂർ), രണ്ടാം സ്ഥാനം നേടിയ സി. നിധീഷ് (ഗവ. പോളിടെക്നിക് കോളജ്, തോട്ടട) എന്നിവർക്ക് എം.എൽ.എ കാഷ് അവാർഡ് നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻമാരായ ടി.ടി. റംല, കെ. ശോഭ, ജില്ല ആസൂത്രണ സമിതി അംഗം അജിത്ത് മാട്ടൂൽ, സംസ്ഥാന പട്ടികജാതി ഉപദേശകസമിതി അംഗം ഇ. ഗംഗാധരൻ, കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷ ദീപക്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ ജാക്വലിൻ ഷൈനി ഫെർണാണ്ടസ്, കെ.വി. ഗോവിന്ദൻ, കെ. ശ്രീജേഷ്, കെ.കെ. ഷാജു, ഇ.ടി. സാവിത്രി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.