പാപ്പിനിശ്ശേരി: മാങ്ങാട് ടൗണിലെ ൈവദ്യുതി ട്രാന്‍സ്ഫോര്‍മറിലെ ഓയില്‍ രാത്രിയുടെ മറവില്‍ കവർന്നു. 200 ലിറ്ററോളം ഓയിലാണ് മോഷ്ടിച്ചത്. പ്രദേശത്തെ വൈദ്യുതിവിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് മറ്റൊരു ട്രാൻസ്ഫോര്‍മറിലേക്ക് വൈദ്യുതിവിതരണം മാറ്റി നടത്തിയ പരിശോധനയിലാണ് ഓയില്‍ കളവുപോയത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്‍ ധർമശാല സെക്ഷൻ ഇലക്ട്രിക്കല്‍ എൻജിനീയര്‍ കണ്ണപുരം പൊലീസില്‍ പരാതി നൽകി. എടാട്ട്, പരിയാരം എന്നിവിടങ്ങളിലെ ട്രാൻസ്ഫോര്‍മറുകളിലെ ഓയിലും മുമ്പ് മോഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.