ഷവര്‍മ കഴിച്ചവർക്ക്​ ഭക്ഷ്യ വിഷബാധ

ഇരിട്ടി: ഇരിട്ടിയിലെ കടയിൽനിന്നും ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ആശുപത്രികളില്‍ ചികിത്സതേടി. വിവരമറിഞ്ഞയുടൻ പരിശോധന നടത്തി കടയടപ്പിച്ചതായും പരിശോധന സമയത്ത് ഷവര്‍മ തീര്‍ന്നതിനാല്‍ സാമ്പിള്‍ എടുക്കാനായിെല്ലന്നും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉസ്മാന്‍ ചാലിയാടന്‍ പറഞ്ഞു. പൂര്‍ണമായി ശുചിത്വം പാലിച്ചാല്‍ മാത്രമേ ഇനി കടതുറക്കാന്‍ അനുവാദം നല്‍കുകയുള്ളൂവെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഷവര്‍മ കഴിച്ച 15ഒാളം പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യ വകുപ്പ് പരിശോധനകൾ ഉൗർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.