ഗൗരി ലങ്കേഷ് വധം: സര്‍ക്കാര്‍ സംഘ്പരിവാറിനെ ഉന്നമിടുന്നുവെന്ന്

മംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രേത്യക അന്വേഷണസംഘം പുറത്തുവിട്ട രേഖാചിത്രം സര്‍ക്കാര്‍ സംഘ്പരിവാറിനെ ഉന്നമിടുന്നതി‍​െൻറ സൂചനയാണെന്ന് വി.എച്ച്.പി സൗത്ത് സെന്‍ട്രല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഗോപാല്‍ ആരോപിച്ചു. രേഖാചിത്രത്തില്‍ ഒരാളുടെ നെറ്റിയില്‍ തിലകക്കുറിയുണ്ട്. ഇത് ബോധപൂർവം ചെയ്തതാണ്. പ്രഫ. എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ സംഘ്പരിവാറിനെ പഴിചാരി. ഗൗരി ലങ്കേഷി‍​െൻറ കേസിലും അത് ആവർത്തിക്കുകയാണെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.