ശ്രീകണ്ഠപുരം: ഹർത്താൽ ദിനത്തിൽ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ച് കെ.എസ്.ഇ.ബിയുടെ മാതൃക. ശ്രീകണ്ഠപുരം ടൗണിലും പരിസരങ്ങളിലുമുള്ള പഴയ വൈദ്യുതി തൂണുകളാണ് വ്യാപാരികൾക്കും മറ്റും ശല്യമാകാതെ ഹർത്താൽ ദിനത്തിൽ മാറ്റിസ്ഥാപിച്ചത്. ഉയരം കുറഞ്ഞ പഴയ വൈദ്യുതി തൂണിലൂടെയുള്ള ലൈനുകൾ കെട്ടിടങ്ങളിൽനിന്ന് ൈകയെത്തുംദൂരത്തായതും ചരക്കു ലോറികളടക്കം കടന്നുപോകുമ്പോൾ തട്ടുന്നതും വൻദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് പരാതികൾ ഉയർന്നിരുന്നു. തുടർന്നാണ് ശ്രീകണ്ഠപുരം കെ.എസ്.ഇ.ബി അസി. എക്സി. എൻജിനീയർ സി.കെ. രതീഷിെൻറ നേതൃത്വത്തിൽ ജീവനക്കാർ ഒന്നടങ്കം ഹർത്താൽ ദിനത്തിൽ രംഗത്തിറങ്ങി വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ചത്. കുടിയാന്മലയിൽ മാവേലി സ്റ്റോർ അനുവദിക്കണം ശ്രീകണ്ഠപുരം: ഏരുവേശ്ശി, നടുവിൽ പഞ്ചായത്തുകൾ ചേരുന്ന മലയോരകേന്ദ്രമായ കുടിയാന്മലയിൽ മാവേലി സ്റ്റോർ അനുവദിക്കണമെന്ന് സി.പി.എം കുടിയാന്മല ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയംഗം ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു. പി.എം. ശിവൻ പതാക ഉയർത്തി. കെ. കരുണാകരൻ, എം.എ. തോമസ്, എം.സി. ഹരിദാസൻ, കെ.പി. കുമാരൻ, കെ.പി. രമണി, സുധാകരൻ ഇഞ്ചിയിൽ, സതി കുട്ടായി, ടി.പി. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.