വേണ്ടത്​ സ്​​േനഹത്തി​െൻറ ആഗോളീകരണം ^-ബിഷപ്​ ഡോ. വർഗീസ് ചക്കാലക്കൽ

വേണ്ടത് സ്േനഹത്തി​െൻറ ആഗോളീകരണം -ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ മാഹി: ആഗോളവത്കരണത്തി​െൻറ ഭാഗമായി ഇന്നത്തെ ലോകത്ത് തിന്മകൾ ആഗോളവത് കരിക്കപ്പെടുകയാണെന്നും പകരം സ്നേഹത്തി​െൻറ ആഗോളീകരണമാണ് നടക്കേണ്ടതെന്നും കോഴിക്കോട് രൂപത മതമേലധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. മാഹി സ​െൻറ് തെരേസ ദേവാലയത്തിൽ തിരുനാൾ ഉത്സവത്തി​െൻറ ഭാഗമായി നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നന്മയും തിന്മയും എന്താണെന്ന് മനുഷ്യന് പഠിക്കാൻ പറ്റാത്ത കാലഘട്ടമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓരോ കുടുംബത്തിൽ നിന്നുമാവണം വിശുദ്ധി ആദ്യം കൈവരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ ദേവാലയത്തിൽ ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ, സഹവികാരി ജോസ് യേശുദാസൻ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ, വൈദികർ, പാരിഷ് കൗൺസിൽ ഭാരവാഹികൾ എന്നിവർ സ്വീകരണം നൽകി. പുലർച്ചെ നടന്ന ശയന പ്രദക്ഷിണത്തിൽ നൂറു കണക്കിന് ഭക്തർ നേർച്ച അർപ്പിച്ചു. 22ന് തിരുനാൾ സമാപിക്കും. 17ന് വൈകീട്ട് ആറിന് കൊങ്കിണി ഭാഷയിൽ ദിവ്യബലി ഉണ്ടാകും. ഫാ. ഒനിൽ ഡിസൂസ കാർമികത്വം വഹിക്കും. 19-ന് തമിഴ് ഭാഷയിലായിരിക്കും ദിവ്യബലി. സമാപന ദിവസം 22ന് രാവിലെ 8.30ന് ഫ്രഞ്ച് ഭാഷയിൽ ദിവ്യബലി ഉണ്ടാകും. രാവിലെ 10ന് ബത്തേരി രൂപത മെത്രാൻ ഡോ. ജോസഫ് മാർതോമസിന് സ്വീകരണം നൽകും. മലങ്കര റീത്തിൽ ബിഷപ് ദിവ്യബലി അർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.