പഴയങ്ങാടി: പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മാടായി ഉപജില്ല ദ്വിദിന ശാസ്േത്രാത്സവം സമാപിച്ചു. സമാപന സമ്മേളനം ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അൻസാരി തില്ലങ്കേരി അധ്യക്ഷത വഹിച്ചു. പി.വി.പ്രസാദ്, ശംഭു എമ്പ്രാന്തിരി, കെ.വി.രാഘവൻ, പി.വി.ഇബ്രാഹീം കുട്ടി മാസ്റ്റർ, എൻ.ഖമറുന്നിസ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എസ്.സുബൈർ സ്വാഗതവും എ.രാജഗോപാൽ നന്ദിയും പറഞ്ഞു. പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗത്തിൽ ജി.എം.യു.പി ഏഴോം ഒന്നാം സ്ഥാനവും സെൻറ് മേരീസ് എൽ.പി സ്കൂൾ വിളയാങ്കോട് രണ്ടാം സ്ഥാനവും കുഞ്ഞിമംഗലം ഗോപാൽ യു.പി മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ നെരുവമ്പ്രം യു.പി സ്കൂളിനാണ് ഒന്നാം സ്ഥാനം. ഏര്യം വിദ്യാമിത്രം യു.പി രണ്ടാം സ്ഥാനവും മാട്ടൂൽ നോർത്ത് മാപ്പിള യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം ഒന്നാം സ്ഥാനവും മാട്ടൂൽ സി.എച്ച്.എം കോയ സ്മാരക ജി,എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം, ജി.ബി.എച്ച്.എസ് ചെറുകുന്ന്, ജി.ബി.വി.എച്ച്.എസ്.എസ് മാടായി എന്നിവ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സാമൂഹിക ശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പി.ജെ.എച്ച്.എസ്.എസ് പുതിയങ്ങാടിക്കാണ് ഒന്നാം സ്ഥാനം. ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം രണ്ടാം സ്ഥാനത്തെത്തി. യു.പി വിഭാഗത്തിൽ ഒതയമ്മാടം യു.പി സ്കൂളിനാണ് ഒന്നാം സ്ഥാനം. കടന്നപ്പള്ളി യു.പിക്കാണ് രണ്ടാം സ്ഥാനം. സെൻറ് മേരീസ് വിളയാങ്കോട് എൽ.പി സ്കൂളിനാണ് എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഏര്യം വിദ്യാമിത്രം എൽ.പി.എസാണ് രണ്ടാം സ്ഥാനത്ത്. ശാസ്ത്രവിഭാഗത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പി.ജെ.എച്ച്.എസ്.എസ് പുതിയങ്ങാടി ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ്. കുഞ്ഞിമംഗലവും ചെറുകുന്ന് ഗവ.വെൽെഫയർ എച്ച്.എസ്.എസും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലത്തിനാണ് ഒന്നാം സ്ഥാനം. ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസും കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസും പുതിയങ്ങാടി പി.ജെ.എച്ച്.എസ്.എസും രണ്ടാം സ്ഥാനം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.