പയ്യന്നൂർ: അന്നൂർ ചിന്മയ വിദ്യാലയത്തിന് സമീപം ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൈതേരി വളപ്പ് കുളത്തിലേക്കാണ് മറിഞ്ഞത്. കല്ലുമായി വന്ന ലോറി ഒരു വശത്ത് 50 കഷണം കല്ലുകൾ ഇറക്കിയിരുന്നു. മറുഭാഗത്തേക്ക് തിരിക്കാൻ ശ്രമിക്കുമ്പോൾ കുളത്തിെൻറ അരിക് ഇടിഞ്ഞ് മറിയുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങി. ഡ്രൈവർ ചൂരലിലെ രതീഷ് ലോറിയിൽ നിന്നും കുളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കല്ല് ഇറക്കുന്ന നാല് തൊഴിലാളികൾ ലോറിക്ക് പുറത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. ലോറിയിൽ നിന്ന് അഞ്ച് മൊബൈൽ ഫോൺ, ആർ.സി ബുക്ക്, ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ്, പഴ്സ് എന്നിവ നഷ്ടപ്പെട്ടു. പെരുമ്പയിൽ നിന്നും ക്രെയിനെത്തി നാല് മണിക്കൂറോളം പ്രയത്നിച്ചാണ് ലോറി പൊക്കിയെടുത്തത്. നാട്ടുകാരും ലോറി അസോസിയേഷൻ പ്രവർത്തകരും ലോറി തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.