must നിയന്ത്രണരേഖയിൽ പാക്ആക്രമണം തുടരുന്നു ശ്രീനഗർ: മുടിമുറിക്കൽവിവാദത്തെതുടർന്ന് വിഘടനവാദസംഘടനകൾ പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിൽ ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നൗഹട്ട, ഖന്യാർ, റെയ്നാവാരി, എം.ആർ ഗുഞ്ജ്, സഫകാദൽ എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പൂർണമായും ക്രാൽഖുദ്, മെയ്സുമ എന്നിവിടങ്ങളിൽ ഭാഗികമായുമാണ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞയെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. രണ്ടുദിവസമായി മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കശ്മീർ സർവകലാശാലയിൽ ക്ലാസുകൾ ഉണ്ടാവില്ല. അതേസമയം, പരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കും. താഴ്വരയിൽ സ്ത്രീകളുടെ മുടിമുറിക്കൽ അതിക്രമം തടയുന്നതിൽ സർക്കാർ പരാജയപ്പെെട്ടന്ന് ആരോപിച്ചാണ് വിഘടനവാദസംഘടനകൾ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. മേഖലയിൽ നൂറോളം അതിക്രമങ്ങൾ ഉണ്ടായതായാണ് പ്രക്ഷോഭകർ ആരോപിക്കുന്നത്. പ്രതിയെ പിടിക്കാൻ സഹായിക്കുന്നവർക്ക് സർക്കാർ ആറ് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു. എങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സൈന്യം തുടർച്ചയായ രണ്ടാംദിവസവും ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ 7.45 മുതലാണ് ക്രിഷ്ണഗട്ടി മേഖലയിൽ മോർട്ടാറുകളും തോക്കുകളുമുപയോഗിച്ച് ആക്രമണം നടത്തിയത്. ഇന്ത്യൻസൈന്യം തിരിച്ചടിച്ചു. വ്യാഴാഴ്ച പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ ജവാനും പോർട്ടറും കൊല്ലപ്പെട്ടിരുന്നു. ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിൽ ഒബുലാപുരം സ്വദേശി ടി.കെ. റെഡ്ഡിയും (21) പോർട്ടർ കശ്മീർ കലകലി സ്വദേശി മുഹമ്മദ് സഹീറും (22) ആണ് മരിച്ചത്. ആറുപേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.