മട്ടന്നൂര്‍: അനധികൃത ചെങ്കല്‍ ക്വാറികള്‍ നടക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിവിധ ചെങ്കല്‍ ക്വാറികളില്‍ പരിശോധന നടത്തി. ചാവശ്ശേരി പറമ്പില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി കണ്ടെത്തുകയും ക്വാറിയില്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒരു എക്സ്കവേറ്ററും മിനി ലോറിയുമായാണ് പിടിച്ചെടുത്തത്. പിടികൂടിയ വാഹനങ്ങള്‍ മട്ടന്നൂര്‍ പൊലീസിന് കൈമാറി. പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജെ. ചാക്കോ, സി. രാമദാസ്, ടി.സി. പ്രസാദ്, കെ. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്ന്; സംഘർഷം മട്ടന്നൂര്‍: സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയില്ലെന്നാരോപിച്ച് വിദ്യാർഥികള്‍ ബസില്‍ കയറി ബഹളം വെച്ചത് സംഘര്‍ഷത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെ ഉളിയില്‍ പാലത്തിനു സമീപത്തായിരുന്നു സംഭവം. മട്ടന്നൂരില്‍നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസില്‍ നരയമ്പാറ സ്റ്റോപ്പില്‍നിന്ന് കയറിയ വിദ്യാർഥികള്‍ ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. ജീവനക്കാരുമായി പ്രശ്‌നമുണ്ടാക്കിയതോടെ ബസ് പാലത്തിന് സമീപത്ത് നിര്‍ത്തിയിടുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായതോടെ മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.