സ്​കൂളിന് കമ്പ്യൂട്ടർ ലാബ് ഒരുക്കി പൂർവ വിദ്യാർഥി

ഇരിട്ടി: സ്കൂളിന് ഏഴരലക്ഷം രൂപ ചെലവിൽ കമ്പ്യൂട്ടർലാബ് ഒരുക്കി പൂർവ വിദ്യാർഥിയായ പ്രവാസി വ്യവസായി. ഉളിയിൽ ഗവ.യു.പി സ്കൂളിലാണ് പ്രവാസി വ്യവസായി, സലാല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ്ടെക് ഗ്രൂപ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ഉളിയിൽ കൂരൻമുക്കിലെ പി.കെ. അബ്ദുർറസാഖി​െൻറ സാമ്പത്തിക സഹായത്തോടെ കമ്പ്യൂട്ടർലാബ് സ്ഥാപിച്ചത്. 20 കമ്പ്യൂട്ടറും രണ്ട് എൽ.സി.ഡി പ്രോജക്ടറും അനുബന്ധ ഉപകരണങ്ങളുമാണ് ലാബിലുള്ളത്. ലാബിലേക്ക് നേരത്തെ മൂന്ന് കമ്പ്യൂട്ടർ സണ്ണി ജോസഫ് എം.എൽ.എയുടെ പ്രാദേശിക ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. നവീകരിച്ച കമ്പ്യൂട്ടർ ലാബി​െൻറ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. നഗരസഭ കൗൺസിലർ -------എം.പി. അബ്ദുർറാൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി. അശോകൻ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു. പൂർവവിദ്യർഥി കെ.വി. അബ്ദുൽ ഗഫൂർ നൽകിയ 200ഓളം സ്റ്റീൽ പാത്രങ്ങൾ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ഉസ്മാൻ ഏറ്റുവാങ്ങി. എസ്.എസ്.എ േപ്രാജക്ട് ഓഫിസർ പി.വി. പുരുഷോത്തമൻ, നഗരസഭ കൗൺസിലർമാരായ ഇ.കെ. മറിയം, ടി.കെ. ഷരീഫ, എ.ഇ.ഒ പി. വിജയലക്ഷ്മി, പ്രധാനാധ്യാപകൻ പി.വി. ദിവാകരൻ, എ. ഷൈലജ, ചന്ദ്രൻ തില്ലങ്കേരി, കെ. രാജൻ, കെ.സി. കാദർകുട്ടി, എസ്.എം.സി ചെയർമാൻ കെ.എ. ഷാജി, ഷബിർ ഹുസൈൻ, സി.എച്ച്. സീനത്ത്, കെ.ആർ. രജനി, പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.