മലയോര വികസന യോഗം ശ്രീചിത്ര മെഡിക്കൽ സെൻററിന്​ മുഖ്യമന്ത്രിയെ സമീപിക്കും

കേളകം: തവിഞ്ഞാലിലെ ശ്രീചിത്ര മെഡിക്കൽ സ​െൻററിനായി കണ്ണൂർ, വയനാട് ജില്ലകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കാണാൻ മലയോര വികസന യോഗം തീരുമാനിച്ചു. നീണ്ടുനോക്കി വ്യാപാര ഭവനിൽ സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലണ് തീരുമാനം. ശ്രീചിത്ര മെഡിക്കൽ സ​െൻററിനായി ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ ഏഴംഗ സമിതി മാനന്തവാടി എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്തും. ഇതി​െൻറ ഭാഗമായി വിപുലമായി യോഗം വിളിക്കാനും തീരുമാനമായി. കൊട്ടിയൂർ അമ്പായത്തോട് പാൽചുരം റോഡ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. എന്നാൽ, 44ാം മൈൽ റോഡ് വിഷയം ചർച്ചക്ക് വന്നില്ല. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പൻ, എം.വി. ചാക്കോ, പി.എ. ദേവസ്യ, പി.സി. രാമകൃഷ്ണൻ, ടി.ജെ. സേവ്യർ, ടി.എസ്. സ്കറിയ, ജോർജ്കുട്ടി വാളുവെട്ടിക്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.