കണിച്ചാർ പഞ്ചായത്തംഗത്തിെൻറ ഓട്ടോറിക്ഷ തകർത്തു; വീടിനുനേരെ കരിഓയിൽ പ്രയോഗവും

കേളകം: കണിച്ചാർ പഞ്ചായത്തംഗത്തി​െൻറ വീടിനുനേരെ കരിഓയിൽ ഒഴിക്കുകയും വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ അടിച്ചുതകർക്കുകയും ചെയ്തു. കണിച്ചാർ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ തേവർ പൂന്തറ ബാബുവി​െൻറ വീടിനും വാഹനത്തിനും നേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന റ്റാറ്റ ഐറിസ് ഓട്ടോറിക്ഷയുടെ ഗ്ലാസ് അടിച്ചു തകർത്തു. ശബ്്ദം കേട്ട പഞ്ചായത്തംഗവും ഭാര്യയും പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. വീടി​െൻറ മുൻഭാഗം കരിഓയിൽ ഒഴിച്ച് വികൃതമാക്കി. ബാബുവി​െൻറ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.