മദ്യപിച്ച്​ സ്​കൂൾ വാഹനമോടിക്കുന്നവരെ കുടുക്കാൻ പൊലീസ്​

കണ്ണൂർ: സർക്കാറി​െൻറ മദ്യനയം കാരണം മദ്യപിച്ച് വാഹനമോടിക്കുന്നവരെ പൊലീസ് പിടികൂടുന്നത് കുറയുന്നു. മദ്യപരെ അത്രകണ്ട് പീഡിപ്പിക്കേണ്ടെന്ന് ഉന്നതങ്ങളിൽനിന്നും നിർദേശം കിട്ടിയതിനെ തുടർന്നാണിതെന്നാണ് വിവരം. അതേസമയം, സ്കൂൾ വാഹനങ്ങളോടിക്കുന്ന മദ്യപരെ പൂട്ടാനാണ് പൊലീസി​െൻറ പദ്ധതി. ഇതിനായി പ്രത്യേക പരിശോധന വരുംദിവസങ്ങളിൽ ആരംഭിക്കും. കഴിഞ്ഞ ദിവസം താഴെചൊവ്വയിൽ സ്കൂൾ ബസ് കാറിനിടിച്ച് നിർത്താതെ പോയ വിവരം ലഭിച്ചതോടെയാണ് പൊലീസ് പിന്നാലെ പാഞ്ഞത്. നഗരത്തിലെ സ്വകാര്യ സ്കൂൾ ബസായിരുന്നു നിർത്താതെ പോയത്. സ്കൂളിൽ കുട്ടികളെ ഇറക്കിയശേഷം വരുേമ്പാഴായിരുന്നു കാറിനിടിച്ചത്. ഡ്രൈവറെ വൈദ്യപരിശോധനക്ക് വിധേയമാക്കിയേപ്പാൾ കൂടെ പോയ പൊലീസുകാർ ഞെട്ടി. ആൽക്കഹോളി​െൻറ അളവ് 285 ആയിരുന്നു രേഖപ്പെടുത്തിയത്. 40നു മുകളിൽ രേഖപ്പെടുത്തിയാൽ തന്നെ കേസെടുക്കാം എന്നുള്ളപ്പോഴായിരുന്നു 285 രേഖപ്പെടുത്തിയത്. ചെറിയ കുട്ടികളെ വീട്ടിൽ നിന്നും സ്കൂളിേലക്ക് സന്തോഷത്തോടെ പറഞ്ഞുവിടുന്ന രക്ഷിതാക്കളോ സ്കൂൾ അധികൃതരോ അറിയാതെയാണ് ഇൗ മദ്യപാനം എന്നത് സംഭവത്തി​െൻറ ഗൗരവം വർധിപ്പിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ അഞ്ചോളം സ്കൂൾ ബസുകളാണ് മദ്യപിച്ച ഡ്രൈവർമാരുൾപ്പെടെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടി കേസെടുത്താൽ ജോലി പോകുമെന്നുറപ്പുള്ളതിനാൽ ചില കേസുകൾ ഉപദേശിച്ചും വിടാറുണ്ട്. ഉന്നതരുടെ ഫോൺവിളികൾ വരുേമ്പാൾ വെറുതെ വിടേണ്ടിയും വരും. സ്വകാര്യ ബസ് ഡ്രൈവർമാരും മദ്യപിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടതായി അധികൃതർ പറയുന്നു. രാവിലെ ട്രിപ് ആരംഭിക്കുേമ്പാൾ തന്നെ രണ്ടെണ്ണം അകത്താക്കി വളയംപിടിക്കുന്നവരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ കർശന പരിശോധനയും ബോധവത്കരണവുമാണാവശ്യം. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ മോേട്ടാർ വെഹിക്കിൾ നിയമം 185 പ്രകാരം കേസെടുക്കുകയാണ് പതിവ്. 3000 രൂപ വരെയാണ് ഇൗ നിയമ പ്രകാരം ശിക്ഷ. എന്നാൽ, ഗതാഗത നിയമ ലംഘനമോ സിഗ്നൽ മുറിച്ചുകടക്കലോ ഉൾപ്പെടുകയാണെങ്കിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദു ചെയ്യാൻ വകുപ്പുണ്ട്. അത്തരക്കാരുടെ കേസ് ജില്ല പൊലീസ് മേധാവി മുഖേന ആർ.ടി.ഒക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.