സോളാര്‍: കോണ്‍ഗ്രസിന് അപ്രതീക്ഷിത പ്രഹരം

മംഗളൂരു: കര്‍ണാടക പാര്‍ട്ടി ചുമതലയുള്ള രണ്ട് എ.ഐ.സി.സി ഭാരവാഹികള്‍ കേരളത്തില്‍ സോളാര്‍ കമീഷന്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ടത് കോണ്‍ഗ്രസിന് അപ്രതീക്ഷിത പ്രഹരമായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, സെക്രട്ടറി പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്കാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചുമതല. ഡോ. ജി. പരമേശ്വരയെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി കെ.പി.സി.സി അധ്യക്ഷ‍​െൻറ മുഴുസമയ ചുമതലനല്‍കൽ, പുതിയ മന്ത്രിമാരുടെ നിയമനവും വകുപ്പുമാറ്റവും തുടങ്ങി നിര്‍ണായക തീരുമാനങ്ങള്‍ക്ക് ഇൗ നേതാക്കളാണ് പങ്കുവഹിച്ചത്. സംസ്ഥാനസര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗൃഹസന്ദര്‍ശന പരിപാടി, സമൂഹമാധ്യമ ഉപയോഗം എന്നിങ്ങനെ പരിപാടികളും ആവിഷ്കരിച്ചു. ഗൃഹസമ്പര്‍ക്കപരിപാടി പ്രതീക്ഷിച്ചരീതിയില്‍ വിജയിച്ചില്ലെന്ന് അവലോകനയോഗത്തില്‍ കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചിരുന്നു. സമൂഹമാധ്യമ സ്പര്‍ശംപോലുമില്ലാത്ത 40 നിയമസഭാ സാമാജികര്‍ക്ക് പ്രത്യേക സര്‍ക്കുലറും നല്‍കി. പരിചയമില്ലായ്മ നവമാധ്യമങ്ങളില്‍നിന്ന് അകലാനുള്ള കാരണമായിക്കൂടെന്നും അറിയാവുന്നവരുടെ സഹായംതേടിയേ തീരൂ എന്നുമായിരുന്നു നിര്‍ദേശം. കേവലം ചുമതല എന്നതിലുപരി ഇരുവരുെടയും ഇടപെടല്‍ ബി.ജെ.പിക്ക് വലിയ തലവേദനയാണ്. കേരളത്തില്‍ ജിഹാദി--ചുവപ്പ് ഭീഷണി ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പിക്ക് കര്‍ണാടകയില്‍ ജിഹാദി--കോണ്‍ഗ്രസ് മോഡല്‍ എന്നിവയാണ് ഭീഷണി. കെ.സി. വേണുഗോപാല്‍ കര്‍ണാടകയില്‍ കേരളമോഡല്‍ അക്രമം അഴിച്ചുവിടാന്‍ നിര്‍ദേശിക്കുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. െയദ്യൂരപ്പ, എം.പിമാരായ ശോഭാ കാരന്ത് ലാജെ, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവര്‍ നിരന്തരം ആരോപിക്കുന്നത്. ബി.ജെ.പി സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കിയാല്‍ കോണ്‍ഗ്രസ് കര്‍ണാടകയിലും പ്രതിരോധത്തിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.