മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിമതിനടത്തി എന്നാരോപിച്ച മൂന്നു ബി.ജെ.പി നേതാക്കള്‍ക്കെതിരെ 300 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്ന് ലജിസ്ലേറ്റിവ് കൗണ്‍സില്‍ ചീഫ് വിപ്പ് ഐവന്‍ ഡിസൂസ പറഞ്ഞു. മുന്‍ മന്ത്രി പുട്ടസ്വാമി എം.എല്‍.സി, മുന്‍ എം.എല്‍.സി മധുസൂദനന്‍, രവിസുബ്രഹ്മണ്യ എം.എല്‍.എ എന്നിവരാകും എതിര്‍കക്ഷികള്‍. ഭൂമി ഏറ്റെടുക്കല്‍ പുനര്‍വിജ്ഞാപനത്തില്‍ മുഖ്യമന്ത്രി അഴിമതി നടത്തിയെന്നും ഇതിലൂടെ ബംഗളൂരു വികസന അതോറിറ്റിക്ക് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മൂന്നു ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ തുകയാണ് മാനനഷ്ടമായി കണക്കാക്കുന്നത്. 1978ല്‍ ഏറ്റെടുത്ത ഭൂമി ഉപയോഗിക്കാതെ കിടക്കുകയായിരുന്നുവെന്ന് ഐവന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.