ആഹ്ലാദപ്രകടനം

കണ്ണൂർ: കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് യാഥാർഥ്യമാക്കിയ കേരളസർക്കാറി​െൻറ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റിനുമുന്നിൽ സി. ലക്ഷ്മണൻ, വി.പി. മോഹനൻ, കെ.കെ. പ്രകാശൻ, തലശ്ശേരി സിവിൽ സ്റ്റേഷനുമുന്നിൽ എ. രതീശൻ, പ്രസാദ്, സുധീർ, പയ്യന്നൂർ മിനി സിവിൽ സ്റ്റേഷനുമുന്നിൽ കെ.വി. മനോജ്, തളിപ്പറമ്പ് ടൗണിൽ രാമകൃഷ്ണൻ മാവില, അനിൽകുമാർ, രമേശൻ, ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡ് പരിസരത്ത് പി. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.