ഉരുവച്ചാൽ: പ്ലാസ്റ്റിക് സഞ്ചി നിരോധനത്തിെൻറ ഭാഗമായി മട്ടന്നൂർ മുനിസിപ്പാലിറ്റി അധികൃതർ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് എച്ച്.എം കവറുകളും പി.പി കവറുകളും പിടിച്ചെടുത്ത് ഫൈൻ ഈടാക്കുന്നതിൽ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപനസമിതി ഉരുവച്ചാൽ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ പാക് ചെയ്ത പലഹാരങ്ങളുമായി മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ എത്തിയാണ് പ്രതിഷേധിച്ചത്. തുടർന്ന് മുനിസിപ്പൽ സെക്രട്ടറിയുമായി ചർച്ച നടത്തി. 50 മൈക്രോണിൽ താഴെയുള്ള കവറിലാണ് കുടുംബശ്രീ ഉൽപന്നങ്ങൾ പോലും പാക് ചെയ്ത് വരുന്നതെന്നും കച്ചവടക്കാരോട് മാത്രമാണ് നടപടിയെടുക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു. പാക്കിങ് സാധനങ്ങൾക്ക് ഇപ്പോൾ നിരോധനമിെല്ലന്നും പിന്നീട് ഇതിനും ബദൽ സംവിധാനം ഉണ്ടാകുമെന്നും ഈ മാസം 31നകം ഉരുവച്ചാലിലെ കടകളിൽ ബാക്കിയുള്ള പ്ലാസ്റ്റിക് കവറുകൾ വിറ്റ് തീർക്കണമെന്നും അതുവരെ കടകളിൽ പ്ലാസ്റ്റിക്കിനായി പരിശോധന നടത്തില്ലെന്നും സെക്രട്ടറി പറഞ്ഞു. ചർച്ചയിൽ മുനിസിപ്പൽ സെക്രട്ടറി എം. സുരേശൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജശേഖരൻ, വ്യാപാരി വ്യവസായി ഏകോപനസമിതി മട്ടന്നൂർ മേഖല പ്രസിഡൻറ് കെ. ശ്രീധരൻ, ഉരുവച്ചാൽ യൂനിറ്റ് പ്രസിഡൻറ് റഫീഖ് ബാവോട്ട്പാറ, സെക്രട്ടറി കെ.കെ. അബ്ദുസ്സലാം, ട്രഷറർ കെ.പി. മുഹമ്മദ്, കെ.വി. ശശിധരൻ, കെ.പി. റഫീഖ്, കെ. റഹ്മാൻ, എ.ടി. സുബൈർ, സി. രവീന്ദ്രൻ, സി. മുഹമ്മദലി, ഷംസുദ്ദീൻ കാര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.