മംഗളൂരു: ജില്ലയില്‍ നാലു നദികളില്‍ തീരദേശ പരിപാലന നിയമപരിധിയില്‍ വരുന്ന 20 കടവുകളില്‍നിന്ന് മണല്‍ വാരാന്‍ 26 പേര്‍ക്ക് ജില്ല ഭരണകൂടം അനുമതിനല്‍കിയെന്ന് മന്ത്രി ബി. രമാനാഥ റൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിബന്ധനകള്‍ക്ക് വിധേയമായി സ്വീകരിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയത്. പരമ്പരാഗത തൊഴിലാളികളിൽനിന്നാണ് ഇതിനായി അപേക്ഷ ക്ഷണിച്ചിരുന്നത്. നേത്രാവതി, ഫാല്‍ഗുനി, നന്ദിനി, ശാംഭവി നദികളിലാണ് കടവുകള്‍. 41 അപേക്ഷകള്‍കൂടി പരിശോധനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.