യൂത്ത് ലീഗ് നേതൃസംഗമം

തളിപ്പറമ്പ്: ആർ.എസ്.എസി​െൻറയും പോപുലർ ഫ്രണ്ടി​െൻറയും വർഗീയ ഫാഷിസം ഒരുപോലെ നാടിനാപത്താണെന്ന് മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ അഭിപ്രായപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഇസ്മായിൽ പി. വയനാട്, പി.കെ. സുബൈർ, മലപ്പുറം ജില്ല മുൻ ജനറൽ സെക്രട്ടറി ഉസ്മാൻ താമരത്ത്, ജെ.സി.ഐ ട്രെയിനർ കെ. ജയപാലൻ, പി.സി. നസീർ എന്നിവർ നയിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻറ് എൻ.യു. ഷഫീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയായി നിയമിതനായ ഓലിയൻ ജാഫർ, സർസയ്യിദ് കോളജ് വിദ്യാർഥി യൂനിയൻ ചെയർമാനായി െതരഞ്ഞെടുക്കപ്പെട്ട കെ. മുഹമ്മദ് നൗഫൽ എന്നിവർക്ക് യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് പി.വി. ഇബ്രാഹീം ഉപഹാരം നൽകി. ഷെയ്ഡ് പദ്ധതി കിറ്റ് വിതരണം സമീർ പറമ്പത്ത് നിർവഹിച്ചു. പി. മുഹമ്മദ് ഇഖ്ബാൽ, കൊടിയിൽ സലീം, പി.പി. മുഹമ്മദ് നിസാർ, കെ. മുസ്തഫ ഹാജി, അലി മങ്കര, ഉസ്മാൻ കൊമ്മച്ചി, അഷ്‌റഫ് ബപ്പു, സി. അബ്ദുൽ മുനീർ, കെ.പി. നൗഷാദ്, റഷീദ് പുളിമ്പറമ്പ്, മുസ്തഫ കുറ്റിക്കോൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.