കുടുംബശ്രീ പ്രവർത്തകർ റോഡ്​ ശുചീകരിച്ചു

ശ്രീകണ്ഠപുരം: കുടുംബശ്രീ വനിതകൾ കൊട്ടൂർവയൽ-മൊളൂർ റോഡ് ശുചീകരിച്ചു. കൊട്ടൂർവയൽ മൊളൂരിലെ ഐശ്വര്യ കുടുംബശ്രീ പ്രവർത്തകരാണ് കാട് വെട്ടിത്തെളിച്ചത്. റോഡിനിരുവശങ്ങളിലും കാടുകയറി മൂടിയിട്ടും നഗരസഭാ അധികൃതരടക്കം നടപടിയെടുക്കാതിരുന്നപ്പോഴാണ് കുടുംബശ്രീ പ്രവർത്തകർ രംഗത്തിറങ്ങിയത്. കുടുംബശ്രീ പ്രവർത്തകരായ ഇ.പി. സുനിത, കെ.കെ. യശോദ, കെ. ജാനകി, സരോജിനി, പത്മിനി, പുഷ്പവല്ലി, ശോഭന, കെ. ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.