ഒടുവള്ളിത്തോട്- കുടിയാന്മല റോഡ് പ്രവൃത്തി ഉദ്ഘാടനം നടുവിൽ: റോഡ് ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാറിന് നല്ല സമീപനമാണെന്നും മൂന്ന് വർഷത്തിനിടെ കണ്ണൂരിന് മാത്രം 200 കോടി അനുവദിച്ചുവെന്നും പി.കെ. ശ്രീമതി എം.പി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ഒടുവള്ളിത്തോട്-നടുവിൽ- കുടിയാന്മല റോഡിെൻറ പ്രവൃത്തി ഉദ്ഘാടനം കുടിയാന്മലയിൽ നിർവഹിക്കുകയായിരുന്നു എം.പി. മെക്കാഡം ടാറിങ് നടത്തിയിട്ടും പുനർ നിർമിക്കാതെ കൂർഗ് േബാഡർ റോഡിലെ ചാണോക്കുണ്ട്, കരുവൻചാൽ, ആലക്കോട് പാലങ്ങളുടെ പുനർനിർമാണത്തിന് കേന്ദ്രത്തെ സമീപിക്കുമെന്നും പി.കെ. ശ്രീമതി പറഞു. കെ.സി. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ഒടുവള്ളി മുതൽ കുടിയാന്മല വരെയുള്ള 18 കി. മീറ്റർ ഭാഗം 24.2 കോടിയിലാണ് മെക്കാഡം ടാറിങ് ചെയ്യുന്നത്. 12 മീറ്റർ വീതിയിൽ റോഡും ഏഴുമീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങും നടത്തുന്ന റോഡിെൻറ കരാർ കാലാവധി 18 മാസമാണ്. എക്സി. എൻജിനീയർ അശോകൻ പണ്ണറക്കൽ, കെ.വി. സുമേഷ്, ജോസഫ് െഎസക്, ബിന്ദുബാലൻ, പി.ജെ. മാത്യു, ഡെയ്സി സ്കറിയ, വി.എ. റഹീം, സാജുജോസഫ്, ലാസർ വരവകത്ത്, പി. ബാലകൃഷ്ണൻ, ബെന്നി കൊട്ടാരം തുടങ്ങിയവർ സംസാരിച്ചു. സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാപ്ഷൻ ഒടുവള്ളിത്തോട്- നടുവിൽ- കുടിയാന്മല റോഡ് പ്രവൃത്തി ഉദ്ഘാടനം പി.കെ. ശ്രീമതി എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.