ഹിന്ദു^മുസ്​ലിം വിവാഹത്തിൽ ബി.ജെ.പിക്ക്​ എതിർപ്പില്ലെന്ന്​ വി. മുരളീധരന്‍

ഹിന്ദു-മുസ്ലിം വിവാഹത്തിൽ ബി.ജെ.പിക്ക് എതിർപ്പില്ലെന്ന് വി. മുരളീധരന്‍ പാനൂര്‍: ഹിന്ദു-മുസ്ലിം വിവാഹങ്ങളെ പാർട്ടി എതിര്‍ക്കുന്നില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം വി. മുരളീധരൻ. എന്നാല്‍, ഭീകരസംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും കേവലം മതപരിവര്‍ത്തനത്തിനുമുള്ള പ്രണയവിവാഹങ്ങളെ ബി.ജെ.പി എതിർക്കും. ജനരക്ഷായാത്രക്കിടെ പത്തായക്കുന്നിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യാത്രാ കൺവീനർകൂടിയായ മുരളീധരൻ. ജിഹാദി ഭീകരവാദം എന്നത് കേവലം ലവ് ജിഹാദ് മാത്രമല്ല. കോടിയേരി ധരിച്ചുവെച്ചിരിക്കുന്നത് ജിഹാദ് എന്നാല്‍, കേവലം ലവ് ജിഹാദ് എന്നാണ്. അശോക് സിംഗാളി​െൻറ മകളെ ഷാനവാസ് ഹുസൈന്‍ വിവാഹം ചെയ്തുവെന്ന് കോടിയേരി പറയുന്നത് അറിവില്ലായ്മകൊണ്ടാണ്. അസംബന്ധം പറയുന്നതിനുമുമ്പ് കോടിയേരിക്ക് ആരോടെങ്കിലും വസ്തുത അന്വേഷിക്കാമായിരുന്നു. ജനരക്ഷായാത്രയുടെ ജനപങ്കാളിത്തത്തില്‍ സമനിലതെറ്റിയ കോടിയേരി നുണപ്രചാരണം നടത്തുകയാണ്. യാത്രയില്‍ ബി.ജെ.പി മുന്നോട്ടുവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരംപറയാന്‍ സി.പി.എം തയാറാകുന്നില്ല. യാത്ര ജനങ്ങളെ ആകര്‍ഷിക്കുന്നതുകൊണ്ടാണ് സി.പി.എം നുണപറയുന്നത്. സി.പി.എം നേതൃത്വം അങ്കലാപ്പിലാണ്. '70 മുതല്‍ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുകള്‍ ഇപ്പോഴും തുടരുകയാണ്. ജനരക്ഷായാത്രയുടെ പ്രചാരണത്തി​െൻറ ഭാഗമായി വിവിധസ്ഥലങ്ങളലില്‍ ഉയര്‍ത്തിയ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയാണ്. ബി.ജെ.പി നേതാക്കൾ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ പൊലീസ് സി.പി.എമ്മിനെ ഭയക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.