വാഫി കോളജ് ഹോസ്റ്റൽ ശിലാസ്ഥാപന സമ്മേളനത്തിന് തുടക്കമായി

ചൊക്ലി: ചൊക്ലിയിലെ എം.ടി.എം. വാഫി കോളജിനായുള്ള ഹോസ്റ്റൽ ബ്ലോക്ക് ശിലാസ്ഥാപനത്തിന്റെ ഭാഗമായിട്ടുള്ള സമ്മേളനങ്ങൾക്ക് തുടക്കമായി.നൂറ്റി പതിനഞ്ച് വിദ്യാർത്ഥികൾ പഠനം നടത്തുന്ന ഇവിടെ നിലവിലെ സൗകര്യം അപര്യാപ്തമായതിനാലാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് ഇസ്ലാമിക കഥാപ്രസംഗം, മതപ്രഭാഷണങ്ങൾ, വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ, എം.ടി.എം.അർഹാം മീറ്റ്, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.അഡ്വ.കെ.ശുഹൈബ് തങ്ങൾ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.എം.സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി.മൊയ്തു ഹാജി, അസീസ് മാസ്റ്റർ, വി.കെ.ഖാലിദ്, എസ്.കെ.മുഹമ്മദ്, പി. യൂസഫ് ഹാജി, എം.നാസർ ഹാജി, ഇ.പി.ഫർഹാദ്, പി.ഉമ്മർ ഹാജി, കെ.സി.അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.കെ.നൗഫൽ മൗലവി സ്വാഗതവും റാഫി കെ.കെ. താനൂർ നന്ദിയും പറഞ്ഞു. തുടർന്ന് സുബൈർ തോട്ടിക്കൽ ആൻറ് പാർട്ടിയുടെ ഇസ്ലാമിക കഥാപ്രസംഗം ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.