അസീസ് കേളകം കേളകം: കേരള പൊലീസിെൻറ കമ്യൂണിറ്റി പൊലീസിങ് പദ്ധതിയായ ജനമൈത്രി സുരക്ഷയുടെ പ്രവർത്തനം താളംതെറ്റി. പദ്ധതി നടപ്പാക്കിയ െപാലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ബീറ്റ് ഓഫിസർമാരായി നിയമിക്കാത്തതാണ് രൂപവത്കരിച്ച് ഒമ്പതുവർഷം പിന്നിടുന്ന പദ്ധതി കിതക്കാൻ കാരണം. 2008ൽ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് പൊ ലീസിന് ജനകീയമുഖം നൽകുന്ന പദ്ധതി നടപ്പാക്കിയത്. തുടർന്ന് വന്ന യു.ഡി.എഫ് സർക്കാറും പദ്ധതി വിപുലീകരിക്കാൻ കാര്യക്ഷമമായി ഇടപെടൽ നടത്തി. 2008ൽ 20 പൊലീസ് സ്റ്റേഷനുകളിൽ നടപ്പാക്കിയ പദ്ധതി 2009-ൽ 23-ഉം 2010-ൽ 105-ഉം 2012 -ൽ നൂറും സ്േറ്റഷനുകളിേലക്ക് വ്യാപിപ്പിച്ചിരുന്നു. മുൻ സർക്കാറിെൻറ ഭരണകാലത്ത് 248 പൊലീസ് സ്േറ്റഷനുകളിൽ ഉണ്ടായിരുന്ന പദ്ധതി പുതിയ സർക്കാർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉൾപ്പെടുത്തിയതല്ലാതെ ആവശ്യമായ നിയമനങ്ങൾ നടപ്പാക്കിയില്ല. പദ്ധതി നടപ്പാക്കിയ സ്റ്റേഷനുകളിൽ 500 വീടുകൾക്ക് ഒരു ബീറ്റ് ഓഫിസറെയും ഒരു വനിത ബീറ്റ് ഓഫിസറെയും നിയമിക്കണമെന്നാണ് ചട്ടമെങ്കിലും ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയിലാണ്. പദ്ധതി നടപ്പാക്കുന്ന സ്േറ്റഷനുകളിൽ അഞ്ച് പൊലീസുകാരെ വീതം അധികമായി നിയമിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. പദ്ധതി ഉൗർജസ്വലമായി നടപ്പാക്കുന്നതിനായി മുംെബെയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പഠനം നടത്തി കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടും നടപ്പായിട്ടില്ല. ജനമൈത്രി സമിതികളുടെ പ്രവർത്തനക്കുറവ്, സേനാംഗങ്ങളുടെ കുറവ്, പരിശീലനക്കുറവ്, ബീറ്റ് സന്ദർശനം ഗണ്യമായി കുറഞ്ഞത്, മേൽനോട്ടത്തിെൻറ കുറവ്, നിയോഗിക്കുന്ന ബീറ്റ് ഓഫിസർമാരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം തുടങ്ങിയ കാരണങ്ങൾ പദ്ധതിയുടെ പ്രവർത്തനം താളംതെറ്റാൻ കാരണമായി കെണ്ടത്തുകയും പരിഹാരം നിർദേശിക്കുകയുംചെയ്തിരുന്നു. ഇത് നടപ്പാക്കാത്തതിനാൽ ഇപ്പോൾ പദ്ധതി സ്റ്റേഷനുകളിൽ നടക്കുന്നുണ്ടോ എന്ന പഠനം നടത്തേണ്ട അവസ്ഥയിലാണ്. ഇടക്കിടെ ബീറ്റ് ഓഫിസർമാർക്ക് പരിശീലനം ലഭിക്കുന്നുണ്ടെങ്കിലും മറ്റ് ചുമതലകളുള്ളതിനാൽ പ്രാവർത്തികമാക്കാനാവുന്നില്ല. പദ്ധതിക്കായി രൂപവത്കരിച്ച ജനകീയസമിതികളും നിർജീവമായി. പുതിയ സർക്കാർ വന്നശേഷം ജനകീയ കമ്മിറ്റികൾ മാറ്റി പ്രതിഷ്ഠിച്ച് വർഷമായിട്ടും ഒരു യോഗംപോലും നടക്കാത്ത പൊലീസ് സ്റ്റേഷനുകളുണ്ട്. സമൂഹത്തിെൻറ വിവിധ തുറകളിലുള്ള 10 മുതൽ പരമാവധി 25 വരെ അംഗങ്ങളുള്ള സമിതികൾ മാസത്തിലൊരിക്കൽ യോഗംചേർന്ന് തുടർപദ്ധതികൾ ആസൂത്രണംചെയ്യണമെന്നാണ് ചട്ടമെങ്കിലും മാർഗനിർദേശം പാലിക്കുന്നതിൽ പൊലീസിന് അലംഭാവമെന്നാണ് പരാതി. മാവോവാദി ഭീഷണിയുള്ള സ്റ്റേഷനുകളിൽപോലും ജനകീയ സമിതികൾ നിർജീവമായത് പ്രവർത്തനങ്ങളുടെ താളപ്പിഴക്ക് ആക്കം കൂട്ടി. കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കെണ്ടത്തി വിവരം നൽകുന്നതിനും മെച്ചപ്പെട്ട പൊലീസ് പൊതുജന സഹകരണം ഉറപ്പുവരുത്തുന്നതിനും സുരക്ഷാമേഖലയിൽ ജനങ്ങളുടെ സഹകരണം പരസ്പരം ഉറപ്പുവരുത്തുന്നതിനുമാണ് ജനമൈത്രി പൊലീസിങ് പദ്ധതി വിഭാവനംചെയ്യുകയും അത് ജനകീയസമിതികളുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതിനും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.