കണ്ണൂർ: നവോദയവിദ്യാലയ സമിതി ഹൈദരാബാദ് റീജ്യെൻറ നേതൃത്വത്തിലുള്ള ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് ഒമ്പതു മുതൽ 11വരെ കണ്ണൂർ ചെണ്ടയാട് ജവഹർ നവോദയവിദ്യാലയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരങ്ങൾ ചെണ്ടയാട് നവോദയവിദ്യാലയ ഗ്രൗണ്ടിലും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലുമായി നടക്കും. എട്ടു റീജ്യനുകളിൽനിന്നുള്ള അറുനൂറോളം കുട്ടികൾ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ പെങ്കടുക്കും. റീജനൽ, മേഖലാതല മത്സരങ്ങളിൽ വിജയികളായവരാണ് ദേശീയമത്സരത്തിൽ പെങ്കടുക്കുന്നത്. എസ്.ജി.എഫ്.െഎ മത്സരങ്ങളിലേക്കുള്ള താരങ്ങളെ ദേശീയമത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. അധ്യാപകരായ കെ. ഗീത, കെ. സതീശൻ, പി.വി. രാജീവ്കുമാർ, സനീഷ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.