പ്രൈവറ്റ്​ ഹോസ്​പിറ്റൽ എംപ്ലോയീസ്​ ഫെഡറേഷൻ സംസ്ഥാനസമ്മേളനം ഇന്ന്​ തുടങ്ങും

കണ്ണൂർ: പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ (സി.െഎ.ടി.യു) സംസ്ഥാനസമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 4.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ 'ദേശീയ ആരോഗ്യനയവും കേരളത്തി​െൻറ ബദൽമാതൃകയും' എന്ന വിഷയത്തിൽ നടക്കുന്ന ദേശീയ സെമിനാർ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. കെ.എം.എസ്.ആർ.എ പ്രസിഡൻറ് പി.കെ. സന്തോഷ് പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ സി. കണ്ണൻ സ്മാരകമന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ സി.െഎ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. 11.30ന് പ്രതിനിധിസമ്മേളനം നടക്കും. വാർത്താസമ്മേളനത്തിൽ കെ.പി. സഹദേവൻ, വി.വി. ബാലകൃഷ്ണൻ, എ. മാധവൻ, കെ. അശോകൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.