കാസർകോട്: ഹോട്ടലുകള്‍ക്ക് ജി.എസ്.ടിയുടെ പേരിൽ അമിത നികുതി ചുമത്തിയതിനെതിരെ തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് കലക്ടറേറ്റ് മാര്‍ച്ചും ഉപവാസസമരവും നടത്തുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹോട്ടലുകളിൽ ജി.എസ്.ടിയുടെ പേരിൽ അമിതനിരക്ക് ഇൗടാക്കുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികൾ പറഞ്ഞു. ഹോട്ടലുകൾക്ക് ചരക്കുസേവന നികുതി ചുമത്തിയത് 12 മുതല്‍ 18 ശതമാനംവരെയാണ്. അത് ഹോട്ടല്‍ ഉടമകള്‍ ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുമ്പോള്‍ ചൂഷണം ചെയ്യുന്നുവെന്ന പ്രചാരണമാണ് നടത്തുന്നത്. ഒറ്റപ്പെട്ട പരാതികളുടെ പേരില്‍ ഹോട്ടല്‍ ഉടമകളെ മുഴുവനും നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് ശരിയല്ല. സ്വര്‍ണത്തെക്കാള്‍ കൂടിയ ജി.എസ്.ടി ഭക്ഷണത്തിന് ചുമത്തിയത് ജനദ്രോഹനടപടിയാണ്. സംസ്ഥാന പ്രസിഡൻറ് മൊയ്തീന്‍കുട്ടി ഹാജി മാർച്ച് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പി.സി. ബാവ, അബ്ദുല്ല താജ്, നാരായണ പൂജാരി, കെ.എച്ച്. അബ്ദുല്ല, മുഹമ്മദ് ഗസ്സാലി, കെ. ശ്രീനിവാസ, കെ.എസ്. മല്യ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.