യു.ഡി.എഫ് രാപ്പകല്‍സമരം സമാപിച്ചു

കാസര്‍കോട്: കേന്ദ്രസര്‍ക്കാറി​െൻറ ഫാഷിസ്റ്റ് നയങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാറി​െൻറ മദ്യനയത്തിനുമെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ രാപ്പകല്‍സമരം സമാപിച്ചു. വ്യാഴാഴ്ച രാവിലെ 10ഒാടെ ആരംഭിച്ച സമരം വെള്ളിയാഴ്ച രാവിലെ 10നാണ് സമാപിച്ചത്. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. അഹമ്മദലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍, എ. ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണന്‍ പെരിയ, എ. അബ്ദുറഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ല മുഗു, കല്ലക ചന്ദ്രശേഖര റാവു എന്നിവർ സംസാരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സ്വാഗതം പറഞ്ഞു. മാപ്പിളപ്പാട്ടുകളും നാടന്‍പാട്ടുകളും പൂരക്കളിയും ക്വിസ് പരിപാടികളും കവിതാലാപനവും ഹാസ്യപരിപാടികളും സമരരാത്രിയെ സജീവമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.