പ്രശാന്തൻ മുരി​ങ്ങേരിയുടെ ചിത്രപ്രദർശനം ഇന്ന്​ തുടങ്ങും

തലശ്ശേരി: പ്രശാന്തൻ മുരിങ്ങേരിയുടെ ഒരാഴ്ചനീളുന്ന ചിത്രപ്രദർശനം കസ്റ്റംസ് റോഡിലെ തലശ്ശേരി ആർട്സ് സൊസൈറ്റി ഗാലറിയിൽ ശനിയാഴ്ച തുടങ്ങും. വൈകീട്ട് നാലിന് ഹരീന്ദ്രൻ ചാലാടി​െൻറ അധ്യക്ഷതയിൽ കേരള ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ കെ.കെ. മാരാർ മുഖ്യാതിഥിയാകം. കെ.കെ.ആർ. വർഗീസ്, പൊന്മണി തോമസ്, സെൽവൻ മേലൂർ, ഗോവിന്ദൻ കണ്ണപുരം, പ്രേമൻ പൊന്ന്യം, കെ.ബി. ജെനു, ശശികുമാർ കതിരൂർ എന്നിവർ സംസാരിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനസമയം. ഒക്ടോബർ 15ന് സമാപിക്കും. അനുശോചിച്ചു തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പ്രഫ. കെ.സി. ബാലചന്ദ്ര​െൻറ നിര്യാണത്തിൽ ബ്രണ്ണൻ കോളജ് റിട്ട. ടീച്ചേഴ്സ് ഫോറം അനുശോചിച്ചു. പ്രഫ. കെ. കുമാരൻ, പ്രഫ. വി. രവീന്ദ്രൻ, മേജർ പി. ഗോവിന്ദൻ, പ്രഫ. പി. കരുണാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.