തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ സീനിയർ വൈദികനും മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സഹോദരപുത്രനുമായ ഫാ. െസബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് (81) നിര്യാതനായി. ശനിയാഴ്ച രാവിലെ 9.30 വരെ കരുവഞ്ചാൽ ശാന്തിഭവനിലും 11 മുതൽ തലശ്ശേരി കത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിനുവെക്കും. പാല-കുടക്കച്ചിറ കാഞ്ഞിരക്കാട്ട് വള്ളോപ്പിള്ളി ജോസഫിെൻറയും ബ്രിജിത്തയുടെയും മകനാണ്. കുടക്കച്ചിറ സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും ഉഴവൂർ സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. ചങ്ങനാശ്ശേരി മൈനർ സെമിനാരി, ആലുവ സെൻറ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി. തരിയോട് പള്ളിയിൽ അസി. വികാരിയായും ചെന്നലോട്, ചാപ്പന്തോട്ടം, കുന്നോത്ത്, ചെേമ്പരി, ആലക്കോട്, ചെറുപുഴ, ചെമ്പന്തൊട്ടി, പേരാവൂർ, പാലാവയൽ, കരുണാപുരം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. ഇദ്ദേഹം പണികഴിപ്പിച്ച നിരവധി ദേവാലയങ്ങളും സ്കൂളുകളും സെമിത്തേരികളും മറ്റു സ്ഥാപനങ്ങളും മലയോരത്തിെൻറ പല ഭാഗങ്ങളിലും തലയുയർത്തിനിൽക്കുന്നുണ്ട്. അതിരൂപത ആലോചന സമിതി അംഗം, വിദ്യാഭ്യാസ കൗൺസിൽ അംഗം, നിയമാവലി പരിഷ്കരണ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പലതവണ പ്രവർത്തിച്ചിട്ടുണ്ട്. 2016 മേയ് മുതൽ കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. സഹോദരങ്ങൾ: പോൾ, പരേതയായ സി. ബെസല്യ എഫ്.സി.സി, സി. മേരി ഫെലിക്സ്, എസ്.എച്ച്. ഏലിക്കുട്ടി, വക്കച്ചൻ, കുഞ്ഞൂഞ്ഞ്. സംസ്കാരം ശനിയാഴ്ച ഉച്ച 2.30ന് തലശ്ശേരി സെൻറ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.