കണ്ണൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയറോട് അപമര്യാദയായി പെരുമാറിയതിന് സർവേയറെ സസ്പെൻഡ് ചെയ്തു. സർവേയർ കെ.കെ. രാജനെയാണ് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിെൻറ പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്. അനധികൃതനിർമാണം തടയുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയർ ഇടപെട്ടുവെന്ന് പറഞ്ഞ് കഴിഞ്ഞദിവസം സർവേയർ കെ.കെ. രാജൻ ഡെപ്യൂട്ടി മേയറുമായുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്യുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതും കണക്കിലെടുത്താണ് നടപടി. അനധികൃതനിർമാണം നടന്ന ഒരു സ്ഥാപനത്തിെൻറ നിർമാണപ്രവൃത്തികൾ നിർത്തിവെക്കുന്നതിന് കോർപറേഷൻ നിർദേശിച്ചിരുന്നു. ഇവ പൊളിച്ചുനീക്കുന്നതിന് സ്ഥാപനത്തിെൻറ നടത്തിപ്പുകാർ നാലു ദിവസം അവധിചോദിക്കുകയും ചെയ്തു. എന്നാൽ, ഇത് കണക്കിലെടുക്കാതെ അവധിദിനമായ ഒക്ടോബർ രണ്ടിന് ഹോളിഡേ ഡ്യൂട്ടിക്കെത്തിയ സർവേയർ സ്ഥാപനത്തിലെത്തി പൊളിക്കുമെന്ന് പറയുകയായിരുന്നു. ഇൗ സംഭവം അന്വേഷിക്കുന്നതിനുള്ള ഡെപ്യൂട്ടി മേയറുടെ സംഭാഷണമാണ് സർവേയർ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത്. കോർപറേഷെൻറ നടപടികൾക്ക് വിരുദ്ധമായാണ് സർവേയർ പ്രവർത്തിച്ചതെന്നും, ഫോൺ സംഭാഷണത്തിനിടെ തന്നെ പ്രകോപിപ്പിക്കാൻ പലതവണ സർവേയർ ശ്രമിച്ചുവെന്നും പി.കെ. രാഗേഷ് പറഞ്ഞു. ഡെപ്യൂട്ടി മേയർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.