ക്ലാസിൽപോലും ലഹരി ഉപയോഗിക്കുന്ന കുട്ടികൾ വർധിക്കുന്നു ^എം.എൽ.എ

ക്ലാസിൽപോലും ലഹരി ഉപയോഗിക്കുന്ന കുട്ടികൾ വർധിക്കുന്നു -എം.എൽ.എ ചൊക്ലി: ക്ലാസ്മുറികളിൽപോലും നിരോധിത പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികളെ തടയാനാവാത്ത സ്ഥിതിയാണ് അധ്യാപകർക്കുള്ളതെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ. ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂളിൽ ഒരു വർഷം നീളുന്ന വജ്രജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകൾക്ക് സമീപത്തുള്ള കടകളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ സുലഭമാണ്. പൊലീസ് പരിശോധന നടത്തി ഇവ പിടിച്ചെടുക്കുന്നുണ്ടെങ്കിലും പൂർണമായി തടയാൻ സാധിക്കുന്നില്ല. ക്ലാസ് മുറികളിൽപോലും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളുണ്ട്. തങ്ങൾ ഒറ്റപ്പെട്ടുപോകുേമാ എന്നഭയത്താൽ ഇത്തരം കുട്ടികളെ ചോദ്യം ചെയ്യാൻ അധ്യാപകർക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. ഹരീന്ദ്രനാഥ്‌ പദ്ധതി വിശദീകരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. ഷമീമ, വാർഡ് അംഗങ്ങളായ കെ.എം. സപ്ന, ഫൗസിയ, കെ. പ്രസീത് കുമാർ, പി.ടി.എ അധ്യക്ഷൻ വി. ഉദയൻ, പി.സി. രാമകൃഷ്ണൻ, വി.എ. മുകുന്ദൻ, അഡ്വ. സി.ജി. അരുൺ, കെ.കെ. മുഹമ്മദ്, പി.എം. ഷാജി, കെ. ജയരാജൻ, ഗീത കൊമ്മേരി എന്നിവർ സംസാരിച്ചു. കെ. വിനോദൻ സ്വാഗതവും ഇ.കെ. പ്രദീപൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.