കലക്​ടർ പരാതി കേട്ടു; കനകവല്ലിയുടെ 'പ്രാർഥന'ക്ക്​​ നമ്പറായി​

തലശ്ശേരി: അർബുദരോഗിയായ കതിരൂർ 'പ്രാർഥന'യിൽ കോടഞ്ചേരി വീട്ടിൽ എൻ. കനകവല്ലിയുടെ അഞ്ചുവർഷത്തെ അലച്ചിലിന് വിരാമമായി. 'പ്രാർഥന' എന്ന സ്വന്തം വീടിന് നമ്പർ ലഭിക്കാൻ അഞ്ചുവർഷമായി പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ കയറിയിറങ്ങിയ കനകവല്ലിക്ക് കലക്ടർ മിർ മുഹമ്മദലിയാണ് തുണയായത്. തലശ്ശേരിയിൽ നടന്ന താലൂക്ക്തല ജനസമ്പർക്ക പരിപാടിയിലാണ് രേഖകൾ പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ വീട്ടുനമ്പർ നൽകാൻ നിർദേശം നൽകിയത്. കോടതിയിൽ കേസുണ്ടെന്നത് നമ്പർ നൽകുന്നതിന് തടസ്സമല്ലെന്നും കലക്ടർ വ്യക്തമാക്കി. സ്വത്ത്സംബന്ധമായ കേസാണ് ഇവർക്ക് വീട്ടുനമ്പർ നൽകുന്നത് വൈകാൻ കാരണമായത്. 2012 ജൂൺ 16നാണ് വീട്ടുനമ്പറിന് കനകവല്ലി കതിരൂർ പഞ്ചായത്തിൽ ഹരജി നൽകിയത്. മുൻസിഫ് കോടതിയിൽനിന്ന് കേസിൽ അനുകൂല വിധിയുണ്ടായ കാര്യവും കനകവല്ലി കലക്ടർ മുമ്പാകെ ബോധിപ്പിച്ചിരുന്നു. അർബുദം ബാധിച്ച് രണ്ട് തവണയായി ശസ്ത്രക്രിയ നടത്തിയതാണ്. കാലി​െൻറ എല്ല്പൊട്ടിയതിനാൽ ഉൗന്നുവടിയുടെ സഹായത്തോടെ ബന്ധുക്കളോടൊപ്പമാണ് ജനസമ്പർക്ക പരിപാടിക്ക് ഇവരെത്തിയത്. വർഷങ്ങൾക്ക് ശേഷമാണെങ്കിലും വീട്ടുനമ്പർ ലഭിക്കുന്നതി​െൻറ ആഹ്ലാദം ഇവർ മറച്ചുവെച്ചില്ല. അതേസമയം, കോടതി മുമ്പാകെയുള്ള സ്വത്തുസംബന്ധമായ തർക്കമാണ് വീട്ടുനമ്പർ നൽകുന്നതിന് തടസ്സമായതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.