ബാലാവകാശ കമീഷൻ നയം: ഫയലിെൻറ പകർപ്പ് ഹാജരാക്കാൻ ലോകായുക്ത നിർദേശം തിരുവനന്തപുരം: ബാലാവകാശ കമീഷനംഗം നിയമനവുമായി ബന്ധപ്പെട്ട ഫയലിെൻറ പകർപ്പ് ഹാജരാക്കാൻ ലോകായുക്ത നിർദേശം. മന്ത്രി കെ.കെ. ശൈലജക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പരാതിയിലാണ് ഇൗ നിർദേശം. നിയമനവുമായി ബന്ധപ്പെട്ട് യഥാർഥ ഫയൽ സർക്കാറിെൻറ കൈവശം ഇല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കാനാണ് സാമൂഹികക്ഷേമ സെക്രട്ടറിക്ക് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവർ നിർദേശം നൽകിയത്. ബാലാവകാശ കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹൈകോടതിയിലെ കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറിയതിനാലാണ് ആ ഫയൽ ഹാജരാക്കാൻ സാധിക്കാത്തതെന്ന് സർക്കാർ അഭിഭാഷകൻ ലോകായുക്തയെ അറിയിച്ചു. ആ സാഹചര്യത്തിലാണ് പകർപ്പ് ഹാജരാക്കാൻ ലോകായുക്തയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.